കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പത്രപ്രവർത്തകനായിരുന്ന ഡി. വിജയമോഹനെ അനുസ്മരിക്കും. ഡിസംബർ 16ന് ഡൽഹി കേരള ഹൗസിൽ നടക്കുന്ന പരിപാടിയിൽ അക്കാഡമി പ്രസിദ്ധീകരിക്കുന്ന 'ഡി. വിജയമോഹൻ കാലവും കയ്യൊപ്പും" എന്ന പുസ്തകം പ്രകാശനം ചെയ്യുമെന്ന് അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു.