kerelacongress
കെ.എം. ജോർജ്ജിന്റെ 45-ാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്സ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് പുഷ്പചക്രം സമർപ്പിക്കുന്നു. അഡ്വ.ഷൈൻ ജേക്കബ്ബ്, ടോമി ജോസഫ്, എബ്രാഹം പൊന്നുംപുരയിടം, ജോയി നടുക്കുടി, ടോമി കെ.തോമസ്, ജോർജ്ജ് ചമ്പമല, വർഗീസ് പാങ്ങോടൻ തുടങ്ങിയവർ സമീപം.

മൂവാറ്റുപുഴ: സംസ്ഥാനങ്ങൾക്ക് കൂടുതൽ വരുമാനവും അധികാര മാർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും കെട്ടിപ്പടുക്കുക എന്ന കേരള കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് പ്രസക്തി ഏറി വരികയാണെന്ന് കേരള കോൺഗ്രസ് (എം) ഉന്നത അധികാര സമിതി അംഗവും പാർട്ടി ജില്ലാ പ്രസിഡന്റുമായ ബാബു ജോസഫ് പറഞ്ഞു. പാർട്ടി സ്ഥാപക ചെയർമാൻ കെ.എം.ജോർജ്ജിന്റെ 45-ാം ചരമ വാർഷിക അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബാബു ജോസഫ്. മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ കെ.എം.ജോർജ്ജിന്റെ കല്ലറയിൽ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പാർട്ടി പ്രവർത്തകരോടൊപ്പം ബാബു ജോസഫ് പുഷ്പചക്രം സമർപ്പിച്ചു. പാർട്ടി നേതാക്കളായ അഡ്വ.ഷൈൻ ജേക്കബ്ബ്, എബ്രാഹാം പൊന്നും പുരയിടം, ടോമി ജോസഫ്, ജോയി നടുക്കുടി, ടോമി കെ.തോമസ്, ലംബെ മാത്യു, ജോസി പി.തോമസ്, ജോയി പെരുമ്പിള്ളികുന്നേൽ, ജോർജ്ജ് ചമ്പമല, വറുഗീസ് പാങ്ങോടൻ, ബാബു മനയ്ക്കപറമ്പൻ, പി.കെ.ജോൺ, തോമസ് പിണക്കാട്ട്, സജിമോൻ കോട്ടയ്ക്കൽ, മാത്യു തോട്ടം, അഡ്വ.ചിന്നമ്മ ഷൈൻ, പി.എം. ജോൺ, അഡ്വ.ജോബി നെടുങ്കല്ലേൽ, സജി കളപ്പുരയ്ക്കൽ, ഷിജി ജേക്കബ് എന്നിവർ പങ്കെടുത്തു.