df

കൊച്ചി: രാസപദാർത്ഥങ്ങളില്ലാത്ത ഒരു വസ്തുവും ഈ ഭൂമിയിൽ ഇല്ലെന്ന് പ്രശസ്ത ശാസ്ത്രഞ്ജനായ കാന.എം.സുരേശൻ പറഞ്ഞു. ഭക്ഷണം ഉണ്ടാക്കുമ്പോൾ രാസപ്രക്രിയകൾ നടക്കുന്നുണ്ട്. ധരിക്കുന്ന വസ്ത്രങ്ങളിൽ മാത്രമല്ല വികാര വിചാരങ്ങളിൽ പോലും രാസപ്രവർത്തനങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസൻസിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച "എസൻഷ്യ 2021" ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്യുമനിസം വൈറൽ എന്നതായിരുന്നു ഇത്തവണത്തെ പരിപാടിയുടെ പ്രമേയം. രവിചന്ദ്രൻ.സി, ഫാസിൽ ബഷീർ, ആരിഫ് ഹുസൈൻ, ഡോ.കെ.എം.ശ്രീകുമാർ, മനുജ മൈത്രി, ഡോ.ഹരീഷ് കൃഷ്ണൻ, ഉഞ്ചോയി, ബിജുമോൻ എസ്.പി, സുരാജ് സി.എസ്, ജാഫർ ചളിക്കോട് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.