കൊച്ചി: യുവാക്കളുടെ ഇടയിലും ജനസമൂഹത്തിലും ലഹരിവസ്തുക്കളുടെ കടന്നുകയറ്റം ശക്തമായ സാഹചര്യത്തിൽ കൊച്ചങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ ജനജാഗ്രത സദസ്സ് കൊച്ചി എം.എൽ.എ കെ.ജെ. മാക്‌സി ഉദ്ഘാടനം ചെയ്തു. വി.എം. യൂസഫ് അദ്ധ്യക്ഷനായ യോഗത്തിൽ സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, ഡി.സി.സി. അംഗം എൻ.എ. മുഹമ്മദാലി, എം. ഹബീബുള്ള, പി.എ. റഷീദ്, എ.എച്ച്. നിയാസ്, വി.എ. ഉമ്മർ കുട്ടി, ടി.കെ. അക്ബർ, കെ.എച്ച്. ഖാലിദ്, കെ.എ. റഫീഖ് എന്നിവർ സംസാരിച്ചു.