
ഫോർട്ട്‌കൊച്ചി: പശ്ചിമകൊച്ചിയിൽ രണ്ടിടങ്ങളിൽ കൂടി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നാണ് ഹൈമാസ്റ്റ് ലൈറ്റിനുള്ള തുക വകയിരുത്തിയത്. ലോരേറ്റോ പള്ളി പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവ. ഫാദർ രാജൻ മേനങ്ങാട്ട് (വികാരി, ലൊരേറ്റോ പള്ളി) നിർവഹിച്ചു. ഷൈല തദേവൂസ് അദ്ധ്യക്ഷയായ യോഗത്തിൽ പി.ജെ. ദാസൻ, സഖാവ് കെ. എം. റിയാദ്, പി.എസ്. പ്രകാശൻ, മോളി സ്റ്റീഫൻ, പി.എക്‌സ്. അലക്‌സാണ്ടർ, സേവ്യർ ബോബൻ, പി.സി. റോളണ്ട് എന്നിവർ സംസാരിച്ചു. ഫോർട്ട്‌കൊച്ചി സൗത്ത് ബീച്ചിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവ. ഫാദർ ഷിനു ജോൺ ജോൺ ചാക്കോ (സെന്റ് ഫ്രാൻസിസ് ഇടവക സി.എസ്.ഐ) നിർവഹിച്ചു. വി.സി. ബിജു അദ്ധ്യക്ഷനായ യോഗത്തിൽ സ്റ്റീഫൻ റോബർട്ട്, ആന്റണി കുരിത്തറ, ഷൈനി മാത്യു, ജോജോ ആന്റണി, വിൽസൺ ഡോമിനിക്, സന്തോഷ് ടോം, ഭാനു ഷംസു എന്നിവർ സംസാരിച്ചു.