
കൊച്ചി: കേരള വനിത കമ്മിഷൻ ആക്ട് കാലാനുസൃതമായി ഭേദഗതി വരുത്തുന്നതിനായി വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി ചർച്ച നടത്തി. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിൽ നടന്ന ചർച്ചയിൽ അഡ്വ. ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. എ. ഷാജി, മുൻ നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, കേരള വനിത കമ്മിഷന്റെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ എ. പാർവതി മേനോൻ, ഡയറക്ടർ ഷാജി സുഗുണൻ, മെമ്പർ സെക്രട്ടറി ഇൻ ചാർജ് വി.എസ്.സന്തോഷ് എന്നിവർ പങ്കെടുത്തു.