കൊച്ചി: ആലുവയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദികളായി മുദ്രകുത്താനുള്ള പൊലീസിന്റെ ശ്രമം ഫാസിസമാണെന്ന് ഡി.സി.സി പ്രസിഡന്റ് ഷിയാസ് പറഞ്ഞു. വർഗീയത വിളമ്പുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തണം. പൊതുപ്രവർത്തകരെ കളങ്കപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വർഗീയ ചേരിതിരിവിനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നത്. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.