ആലുവ: പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സർക്കാറിനെ സംസ്ഥാന സർക്കാറും മാതൃകയാക്കണമെന്ന് ബി.എം.എസ്. ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് ആവശ്യപ്പെട്ടു. ജനദ്രോഹ നയങ്ങൾക്കെതിരെ ബി.എം.എസ് നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിന് വിപണിയിൽ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വിനോദ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്സ ഭാരവാഹികളായ വി.കെ. അനിൽകുമാർ, കെ.എസ്. ശ്യാംജിത്ത്, ടി.എം. രാജേഷ്‌കുമാർ, എം.ആർ. രമേഷ്‌കുമാർ എന്നിവർ സംസാരിച്ചു.