മട്ടാഞ്ചേരി: ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. കപ്പലണ്ടിമുക്ക് ഷാദി മഹലിൽ നടന്ന ചടങ്ങ് മുതിർന്ന അഭിഭാഷകൻ ടി.പി.എം.ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ജെറീസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രഘുറാം പൈ ,എം.ഹബീബുള്ള, കേരള ഹൈക്കോർട്സ് അഡ്വക്കേറ്റ് അസോസിയേഷൻ മുൻ സെക്രട്ടറി സാജൻ മണ്ണാളി , കെ.എം.റിയാദ് ,പി.എച്ച്.നാസർ ,എം.എം.സലീം, കാപ്ടൻ മോഹൻ ദാസ്, അഡ്വ. റുക്സാന കെ.സുബൈർ , സിജു.ടി.പോൾ ,പി.എം. താജുദ്ധീൻ ,സിരാദ് ഹുസൈൻ ,എൻ.എം. ഷക്കീല ,എസ് അനീഷ് എന്നിവർ സംസാരിച്ചു. എം.എക്സ്. .ജൂഡ്സൺ ,എൻ.കെ.എം.ഷരീഫ് , ജിഷ ബാബു, കബീർ കൊച്ചി ,അനീഷ് അഷറഫ് ,ഷാൻ പുതുപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.