basket-ball

കൊച്ചി: ഡിസംബർ 14 മുതൽ 19 വരെ ചെന്നൈയിൽ നടക്കുന്ന ദക്ഷിണ മേഖലാ സീനിയർ ദേശീയ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വനിതാടീമിനെ മിന്നു മരിയ ജോയിയും പുരുഷടീമിനെ ജിഷ്ണു ജി. നായരും നയിക്കും. ഇരുവരും കെ.എസ്.ഇ.ബി താരങ്ങളാണ്. വനിതാ ടീം: മിന്നു മരിയ ജോയ്, അനീഷ ക്ലീറ്റസ്, കവിത ജോസ്, നിമ്മി മാത്യു, ശ്രീകല.ആർ (തിരുവനന്തപുരം), സ്റ്റെഫി നിക്‌സൺ, നെൽസൺ (എറണാകുളം), ചിപ്പി മാത്യു, ജയലക്ഷ്മി വി.ജെ (പാലക്കാട്), അക്ഷയ ഫിലിപ്പ്, അനു മരിയ സി.എസ് (കോട്ടയം), ആഞ്ജലീന സണ്ണി (തൃശൂർ).

പുരുഷ ടീം: ജിഷ്ണു ജി. നായർ, ശരത് എ.എസ്, പ്രണവ് പ്രിൻസ് (തിരുവനന്തപുരം) മുഹമ്മദ് ഷിറാസ്, ഷനാസിൽ മുഹമ്മദ്, ആന്റണി ജോൺസൺ (എറണാകുളം) ചാക്കോ സി.സൈമൺ, അഭിനന്ദു, സോനു ജെയ്‌സൺ (തൃശൂർ) സെജിൻ മാത്യു, അഖിൽ കെ.ആർ (പത്തനംതിട്ട), ജെറോം പ്രിൻസ് (കോട്ടയം).

പി.സി. ആന്റണി, ജോസ് ഫിലിപ്പ് എന്നിവരാണ് പരിശീലകർ.