കൊച്ചി: ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഉത്തരവാദിത്വപ്പെട്ടവർ പൊതുസമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളിലേക്കിറങ്ങണമെന്ന് സ്പീക്കർ എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. ജോ ജോസഫ് എഴുതിയ ഹൃദയപൂർവം ഡോക്ടർ എന്ന പുസ്തകം കൊച്ചിയിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷകൻ എന്ന നിലയിൽ തനിക്ക് മുന്നിലെത്തുന്ന എല്ലാവരോടും ഹൃദയപൂർവം സംവദിക്കുന്നതിലെ ചിന്തകളും ദർശനങ്ങളുമാണ് ഡോ. ജോ ജോസഫ് തന്റെ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
ലിസി ആശുപത്രി ഡയറക്ടർ ഡോ. പോൾ കരേടൻ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. ഡോ. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. പി. പി. മോഹനൻ, ഷാജി ജോർജ് പ്രണത, ജോ ആൻ ലിസ് ജോ എന്നിവർ പ്രസംഗിച്ചു.