കളമശേരി: മുല്ലപ്പെരിയാറടക്കം ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രിക്ക് ആകെ പറയാനുള്ളത് വഖഫ് ബോർഡിനെക്കുറിച്ച് മാത്രമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ പറഞ്ഞു. കളമശേരിയിലെ ജനജാഗരൺ അഭിയാൻ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർക്ക്ുലും ഇവിടെ രക്ഷയില്ലാത്ത സ്ഥിതിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിമൂലം ചാൻസലർ എന്ന അധികാര പദവിപോലും തിരിച്ചെടുക്കാൻ ഗവർണർ സർക്കാറിനോട് അഭ്യർത്ഥിക്കുന്ന സ്ഥിതിയാണ് ഇവിടെയെന്ന് കെ. ബാബു പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ് നയിച്ച പദയാത്രയുടെ സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി. ധനപാലൻ, ജമാൽ മണക്കാടൻ, എം.ഒ ജോൺ, കെ.കെ. ജിന്നാസ്, കെ.വി പോൾ, ജോസഫ് ആന്റണി, ടി.കെ. കുട്ടി, റഷീദ് താനത്ത്, കെ.കെ. ഇബ്രാഹിംകുട്ടി, മധു പുറക്കാട്ട്, മുഹമ്മദ് കുഞ്ഞ് ചവിട്ടിത്തറ, പി.എം. നജീബ്, പി.എസ്. നൗഷാദ്, സീമാ കണ്ണൻ, മുഹമ്മദ് കുഞ്ഞ്, എം.എ. വഹാബ് എന്നിവർ സംസാരിച്ചു.