കൊച്ചി: സംസ്ഥാന ജൂനിയർ സെപക്താക്രോ മത്സരങ്ങൾ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടങ്ങി. ആൺ വിഭാഗം ടീം ഇനത്തിൽ കാസർകോട്, പാലക്കാട്, തൃശൂർ, മലപ്പുറം ടീമുകൾ സെമിഫൈനലിൽ കടന്നു. പാലക്കാട്, കോഴിക്കോട്, തൃശൂർ, കാസർകോട് ടീമുകളാണ് പെൺവിഭാഗം സെമിയിൽ മത്സരിക്കുക. രഗു ഇനത്തിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം നടന്നത്. എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.
മേയർ അഡ്വ.എം.അനിൽകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.