കളമശേരി: 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനു ശേഷം ആദ്യമായാണ് കളമശേരിയിൽ സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്. കളമശേരി ഏരിയാ കമ്മിറ്റി ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, വരാപ്പുഴ, ഏലൂർ എന്നിങ്ങനെ തൊഴിലാളി -കർഷക മേഖല എന്ന നിലയിൽ പുനസംഘടിപ്പിക്കപ്പെട്ട ശേഷം ആദ്യമായി ഏറ്റെടുക്കുന്ന ചുമതലയാണ് ജില്ലാ സമ്മേളനമെന്ന് ബി.ടി.ആർ മന്ദിരത്തിൽ നടന്ന പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും കൂടിയായ കെ.ചന്ദ്രൻ പിള്ള പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കും. പത്രസമ്മേളനത്തിൽ കെ.എൻ.ഗോപിനാഥ്, കെ.ബി.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.