
കൊച്ചി: കൊവിഡ് കാലത്തെ ഏകാന്തതയും മരണഭയവും ലോകസംഭവങ്ങളുമൊക്കെ കുട്ടികളിൽപോലും ഉത്കൃഷ്ഠമായ കാവ്യഭവനകൾ ഉണർത്തുന്നതായിരുന്നുവെന്ന് കവി സെബാസ്റ്റ്യൻ പറഞ്ഞു. കേരള കവിസമാജത്തിന്റെ പ്രതിമാസ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിസമാജം പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകല ചിങ്ങോലി ജി.ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി അനുസ്മരണ കവിത അവതരിപ്പിച്ചു. ജോസഫ് ആന്റണി, നൂറുൽ അമീൻ. ഡോ. പൂജ പി. ബാലസുന്ദരം, വി.എൻ.രാജൻ, സുകുമാർ അരിക്കുഴ, കെ.എസ്. ലീല, ജി.ആർ. കവിയൂർ, രാജശ്രീ കുമ്പളം, ഡോ.പി.ശ്യാംലാൽ, കെ.ജെ. മേരി, ചെല്ലൻ ചേർത്തല തുടങ്ങിയവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.