df

കൊച്ചി: വായന പ്രോത്സാഹിപ്പിക്കാൻ 'പുസ്തക കുറി' സംരംഭവുമായി കെ.പി.സി.സി. വിചാർ വിഭാഗ്. 12 പേരടങ്ങുന്ന ഒരു സംഘത്തിലെ ഓരോരുത്തരും 500 രൂപ വീതം മാസം അടയ്ക്കണം. നറുക്കുവീഴുന്ന ഒരാൾക്ക് 6000 രൂപയുടെ പുസ്തകങ്ങൾ പ്രതിമാസം വാങ്ങി നൽകുമെന്ന് വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ പറഞ്ഞു. ഓരോ നിയോജക മണ്ഡലത്തിലും ഓരോ പുസ്തകക്കുറി സംഘം തുടങ്ങും ആദ്യ കുറിയുടെ ഉദ്ഘാടനവും പുസ്തക കൈമാറ്റവും ഇന്ന് വൈകിട്ട് 5 ന് വടുതല ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിക്കും. തിരക്കഥാ കൃത്ത് ജോൺ പോൾ, ടി.ജെ. വിനോദ് എം.എൽ.എ. എന്നിവർ പങ്കെടുക്കും.