കളമശേരി: എഴുത്തുപുര സാഹിത്യ സമിതിയുടെയും പബ്ളിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ സിമ്പോസിയവും പുസ്തക പ്രകാശനവും 18 ന് വൈകിട്ട് 4ന് ചങ്ങമ്പുഴ പാർക്കിൽ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്യും. വേനൽച്ചിറകുള്ള പക്ഷി, വർഷത്തിൽ ഒരു നാൾ, കഥാമൃതം എന്നീ പുസ്തകങ്ങളുടെ പ്രകാശനം, കവിതാലാപനം, സിംമ്പോസിയം, തുടങ്ങിയ പരിപാടികളിൽ യദു മേക്കാട്, എം.കെ.ശശീന്ദ്രൻ, കെ.എ. ഉണ്ണിത്താൻ, ജി.കെ.പിള്ള തെക്കേടത്ത്, ഡോ.ജോർജ് മരങ്ങോലി, ഗോപിനാഥ് പനങ്ങാട്, ടി.എം.ശങ്കരൻ, മധു കുട്ടംപേരൂർ, കെ.ആർ.ചന്ദ്രശേഖരൻ, കെ.രാധാകൃഷ്ണൻ, രാമചന്ദ്രൻ പുറ്റുമാനൂർ, സ്മിത ബാലൻ, കെ.ജി.ഉണ്ണികൃഷ്ണൻ, അക്ബർ ഇടപ്പള്ളി, ഡോ.കെ.ശിവപ്രസാദ്, ശാലിനി അജിത്, ഡോ.വി.വി.അനിൽകുമാർ, ഡോ.ചന്ദ്രബിന്ദു തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.