adalath
മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ സംഘടിപ്പിച്ച മെഗാ അദാലത്ത്

മൂവാറ്റുപുഴ: നാഷണൽ ലോക് അദാലത്തിനോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ മെഗാ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ 2665 പരാതികൾ പരിഗണിച്ചതിൽ 993 എണ്ണം തീർപ്പായി. എം.എ.സി.ടി വിഭാഗത്തിലെ 98 പരാതികളിലും ബാങ്ക് ലോൺ സംബന്ധിച്ച 296 പരാതികളിലും സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികളിൽ എട്ട് എണ്ണവും ഇതിലുൾപ്പെടുന്നു. ആകെ 4,08,61,826 രൂപയുടെ പരാതികളിലാണ് തീർപ്പായത്. അദാലത്തുമായി ബന്ധപ്പെട്ട് നടന്ന വിവിധ മജിസ്ട്രേറ്റ് കോടതികളുടെ പെറ്റി ഡ്രൈവിൽ 589 എണ്ണവും തീർപ്പായി. കോടതി സമുച്ചയത്തിൽ ഒരുക്കിയ നാല് ബൂത്തുകളിലാണ് പരാതികൾ പരിഗണിച്ചത്. മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ദിനേശ് എം. പിള്ള നേതൃത്വം നൽകി.