കൊച്ചി: ജില്ലയിലെ വിവിധ താലൂക്കുകളിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്പ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് നിയമ പ്രകാരം ഡിസംബർ 20നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. തൊഴിലാളികളുള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രർ ചെയ്യണം. www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻവർഷങ്ങളിൽ രജിസ്‌റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് പുതുക്കാനാകും.