കൊച്ചി: എസ്.എൻ.ഡി.പി യോഗം പാർപ്പാക്കോട് ശാഖാ വാർഷിക പൊതുയോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. ദിവാകരൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്. പ്രദീപ് (പ്രസിഡന്റ്), കെ.കെ. സാജൻ (വൈസ് പ്രസിഡന്റ്), കെ.സി. സുബു (സെക്രട്ടറി), പി.എം. സന്തോഷ് ( യൂണിയൻ കമ്മിറ്റി അംഗം), കെ.ആർ.ശ്രീജിത്ത്, പി.എൻ. ഷാജി, കെ.എസ്. വിനോദ്, ഉല്ലാസ് മോഹൻ, എം.കെ. പ്രകാശൻ, കെ.കെ. പ്രകാശൻ, ഉഷാമോഹൻ ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), കുമാരി മോഹനൻ, സുരേഷ് കാരിയ്ക്കൽ, പുരുഷൻ കണ്ടംകരിക്കൽ ( പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. യു.എസ്. പ്രസന്നൻ വരണാധികാരിയായി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവ് കാട്ടിയ പി.എം. ധനേഷ്, എം.എൻ. ശശീന്ദ്രൻ എന്നിവരെയും ഭാരതി നാരായണനെയും യോഗം അഭിനന്ദിച്ചു. ശാഖാ പ്രസിഡന്റ് ബിന്ദു ശ്രീവത്സൻ സ്വാഗതവും കെ.എസ്. പ്രദീപ് നന്ദിയും പറഞ്ഞു.