volleyball

കൊച്ചി: വോളിബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രൈം വോളിബാൾ ലീഗിന്റെ താര ലേലം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 10.30 ഇൻഫോപാർക്ക് നോവോട്ടെൽ ഹോട്ടലിലാണ് താരലേലം. ഫെബ്രുവരിയിൽ ലീഗിന് തുടക്കമാകുന്ന ലീഗിലെ എല്ലാമത്സരങ്ങളും കൊച്ചിയിലാവും നടക്കുന്നത്. 24 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവുക. മത്സരക്രമവും വേദിയും ഉടൻ പ്രഖ്യാപിക്കും. മത്സരങ്ങൾ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.