തൃക്കാക്കര: തൃക്കാക്കര തെക്കുംഭാഗം 1663 നമ്പർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം എം.എം ഗോവിന്ദൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ആർ വിജയകുമാർ, താലൂക്ക് യൂണിയൻ കമ്മറ്റി അംഗം സോമൻ വാളവാക്കാട്ട്, പാറയിൽ രവി, ചന്ദ്രൻ തടത്തിപ്പറമ്പിൽ, നരേന്ദ്രനാഥൻ പുത്തൻമഠം തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ് ഇൻസ്‌പെക്ടർ അനിൽകുമാർ ബി.നായരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇ.ആർ വിജയകുമാർ (സെക്രട്ടറി), ജയൻ കാട്ടായിൽ (പ്രസിഡന്റ്), ബീന കുമാരി (വൈസ് പ്രസിഡന്റ്), സതീഷ് കുമാർ (ജോ.സെക്രട്ടറി), പുരുഷോത്തമൻ നായർ (ട്രഷറർ), ആർ.രാജേഷ് മാളിയേക്കൽ, എം.കെ അനിൽകുമാർ, സുനിൽകുമാർ, വേണുഗോപാൽ, വേണു എരമത്ത്, വിനോദ് കുമാർ,ഉഷ മോഹൻ, സുമൻ, സരസ്വതി രാമചന്ദ്രൻ, ഗിരീഷ്‌കുമാർ മാളിയേക്കൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.