library
പേഴയ്ക്കാപ്പിളളി ഇലാഹിയ ആർട്ട്‌സ് & സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച 100 പുസ്തകങ്ങൾ കോളേജ് വൈസ് പ്രിൻസിപ്പാൾ എം.എസ്. ഷാജഹാൻ ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റത്തിന് കൈമാറുന്നു.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഇലാഹിയ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച 100 പുസ്തകങ്ങൾ പേഴയ്ക്കാപ്പിള്ളി ആസാദ് ലൈബ്രറിയ്ക്ക് കൈമാറി. ഇതോടനുബന്ധിച്ച് ലൈബ്രറിയുടെ ടാഗോർ ഹാളിൽ നടന്ന യോഗം ഇലാഹിയ കോളേജ് വൈസ് പ്രിൻസിപ്പൽ എം.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾ സമാഹരിച്ച 100 പുസ്തകങ്ങൾ വൈസ് പ്രിൻസിപ്പൽ ലൈബ്രറി പ്രസിഡന്റിന് കൈമാറി. ലൈബ്രറി സെക്രട്ടറി ടി.ആർ ഷാജു, ലൈബ്രറിയുടെ മുൻ പ്രസിഡന്റുമാരായ പായിപ്ര കൃഷ്ണൻ, ഇ.എ ഹരിദാസ്, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ സിജോ കൊട്ടാരത്തിൽ, ഏലിയാസ് കെ. ജോസ്, ലൈബ്രറി വൈസ് പ്രസിഡന്റ് സജി ചോട്ടുഭാഗത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപിക പി.എം, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി ബിച്ച മങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.