
പെരുമ്പാവൂർ: ശനിയാഴ്‌ച രാത്രി വല്ലാർപാടത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന, അശമന്നൂർ നൂലേലി തോട്ടത്തികുടി ഇബ്രാഹിമിന്റെ മകൻ നൗഫൽ (26) മരിച്ചു. സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ നൗഫൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നൂലേലിയിലെ ഓയിൽ കമ്പനിയിലെ കളക്ഷൻ ഏജന്റായി ജോലി നോക്കുകയായിരുന്നു നൗഫൽ. അവിവാഹിതനാണ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: നൗഷാദ്, നൗഷി, നൗഷിയ. സംസ്കാരം നടത്തി.