കളമശേരി: ബി.എച്ച്. ഇ. എൽ സ്വതന്ത്ര ഡയറക്ടറായി നിയമനം ലഭിച്ച കുസാറ്റിലെ ഷിപ്പ് ടെക്നോളജി പ്രൊഫസർ ഡോ. കെ. ശിവപ്രസാദ്, റെയിൽവേ വികാസ് നിഗം സ്വതന്ത്ര ഡയറക്ടറായി നിയമിതനായ പ്രൊഫസർ ഡോ. എൻ.വി. നടേശൻ, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി നിയമനം ലഭിച്ച പ്രൊഫസർ ഡോ. പി.എസ്. ശ്രീജിത് എന്നിവരെ ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ശ്രീശങ്കര കോളേജ് അദ്ധ്യാപകന ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ ജില്ലാ അദ്ധ്യക്ഷനുമായ ഡോ. ഹരികൃഷ്ണ ശർമ, ജില്ലാ സെക്രട്ടറി ഡോ. ബിനു പി.പി. എന്നിവർ സംസാരിച്ചു.