h
പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ നടന്ന വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, പ്രീമാരിറ്റൽ കൗൺസിലിംഗ് സെന്റർ, ന്യൂനപക്ഷ യുവജനപരിശീലന കേന്ദ്രം ആലുവ എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ജയ് ഭാരത് കോളേജ് സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്റുമായും സഹകരിച്ച് നാല് ദിവസം നീണ്ടു നിന്ന വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് നിർവഹിച്ചു. വാർഡ് മെമ്പർ അനു പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം. കരീം, പ്രിൻസിപ്പൽ ഡോ. മാത്യു കെ.എ. സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫസർ ദീപ്തി രാജ്, സോഷ്യൽവർക്ക് വിഭാഗം അദ്ധ്യാപകൻ ജോണിക്കുട്ടി കെ.എ. എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു. സി.സി.എം.വൈ. മെമ്പർ അബ്ദുൾ സമദ് കോഴ്സ് വിശദീകരണം നൽകി. സൈക്കോളജിസ്റ്റ് സഹീറ തങ്ങൾ, സൈക്കോളജിക്കൽ കൗൺസിലറായ അഖിലു, മൈനോറിറ്റി വെൽഫെയർ ഡിപ്പാർട്ട്മെന്റ് അദ്ധ്യാപികയുമായ ലക്ഷ്മിപ്രിയയും സീനിയർ ഫാമിലി കൗൺസിലറും സൈക്കോ തെറാപ്പിസ്റ്റും മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകനും കൊല്ലം മുൻ ഫാമിലി കോർട്ട് കൗൺസിലറുമായ അനൂപ് പി.തോമസും കൗൺസിലറും ട്രെയിനറും ആയ സഞ്ജു ടി. കുര്യൻ, കൊല്ലം മയ്യനാട് സാവത്രിക സാമൂഹ്യ സമിതി സൈക്കോ - സോഷ്യൽ റീ ഫാബിലിറ്റേഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ആയ എബേൽ മത്തായി, ടോക്ക് എച്ച് ഇൻസ്റ്റിറ്റ്യൂറ്റിലെ സൈക്കോളജി അദ്ധ്യാപകനായ ഫാബിൽ വർഗ്ഗീസ്, മൈനോറിറ്റി വെൽഫെയർ ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകനുമായ അഡ്വ.ടി.കുഞ്ഞുമോൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.