കോലഞ്ചേരി: നിർദ്ദിഷ്ട കെ. റെയിൽപാത കടന്നുപോകുന്ന കുന്നത്തുനാട്ടിലെ തിരുവാണിയൂർ, അമ്പലമേട്, പള്ളിക്കര, കിഴക്കമ്പലം പ്രദേശങ്ങൾ കേന്ദ്രമായി യു.ഡി.എഫ് സമരസമിതികൾ രൂപീകരിക്കാൻ നിയോജകമണ്ഡലം കമ്മ​റ്റിയോഗം തീരുമാനിച്ചു. ചെയർമാൻ സി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എം.കരിം പാടത്തിക്കര, ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡന്റുമാരായ നിബു കെ. കുര്യാക്കോസ്, കെ.വി. എൽദോ, മുഹമ്മദ് ബിലാൽ, മാത്യു വി. ദാനിയേൽ, സുരേഷ് കരട്ടേടത്ത്, പി.ഐ. ബഷിർ, കെ.എം. പരീത് പിള്ള തുടങ്ങിയവർ സംസാരിച്ചു.