പറവൂർ: കളമശേരിയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന പതാകജാഥക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സ്വീകരണം നൽകും. ചെറായിയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിക്കും. ജാഥാ ക്യാപ്ടൻ പി.എം. ഇസ്മയിൽ, വൈസ് ക്യാപ്റ്റൻ അഡ്വ. പുഷ്പദാസ്, മാനേജർ എസ്. സതീഷ് എന്നിവർ സംസാരിക്കും.