kisansabhamaradu
അഖിലേന്ത്യാ കിസാൻ സഭ മരട് മേഖല കൺവെൻഷൻ സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ:ടി.ബി. ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.

മരട്: അഖിലേന്ത്യാ കിസാൻ സഭ മരട് മേഖല കൺവെൻഷൻ നടത്തി. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ:ടി.ബി. ഗഫൂർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മേഖല പ്രസിഡന്റ് കെ.എക്സ്. മാത്തൻ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എ.ആർ. പ്രസാദ്, മഹിളാസംഘം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ദിഷ പ്രതാപൻ, കിസാൻ സഭ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് പി.ബി. വേണുഗോപാൽ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.കെ. ജയേഷ്, കെ.എസ്. പരമേശ്വരൻ, എ.എസ്. വിനീഷ് എന്നിവർ പ്രസംഗിച്ചു. കിസാൻ സഭ മരട് മേഖല ഭാരവാഹികളായി കെ.പി. യേശുദാസ് (പ്രസിഡന്റ്) കെ.വി. ലാലൻ (വൈസ് പ്രസിഡന്റ്), എ.എസ്. വിനീഷ് (സെക്രട്ടറി), പി.കെ. ഷാജി (ജോ: സെക്രട്ടറി), കെ.ബി. സുബീഷ് ലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.