uwec
യു.ഡബ്ല്യു.ഇ.സി

കുമ്പളങ്ങി: ഇല്ലിക്കൽ ജംഗ്ഷനിൽ യു.ഡബ്ല്യു.ഇ.സി കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. യു.ഡബ്ല്യു.ഇ.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എക്സ്. സേവ്യർ ഉദ്ഘാടനം നിർവ്വഹിച്ചു. ജോണി ഉരുളോത്ത് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ ജോൺ പഴേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും യു.ഡബ്ല്യു.ഇ.സി ജില്ലാ സെക്രട്ടറിയുമായ നെൽസൺ കോച്ചേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി, യു.ഡബ്ല്യു.ഇ.സി കൊച്ചി നിയോജക മണ്ഡലം സെക്രട്ടറി എൻ.എസ്. സുബീഷ് എന്നിവർ പ്രസംഗിച്ചു. ശ്യാംദാസ് കുളക്കടവിൽ, ജെയ്സൻ കൊച്ചു പറമ്പിൽ, രജീഷ് നീലു വീട്ടിൽ, സനോജ് ആലത്തറ, വിനു ജോസഫ്, ജോഷ്വാ പനയ്ക്കൽ, സിജീവ് ഇടപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.