cpm-
സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖാ റാലി രാമമംഗലത്ത് എത്തിയപ്പോൾ

പിറവം: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖാ റാലിക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമമംഗലത്ത് സ്വീകരണം നൽകി. കടവ് കവലയിൽ നടന്ന സ്വീകരണ യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗം കെ.പി. സലിം അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ.മുരളീധരൻ, വൈസ് ക്യാപ്റ്റൻ ടി.വി. അനിത, ജാഥാ മാനേജർ കെ.എസ്. അരുൺകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി പി.ബി. രതീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഒ.എൻ. വിജയൻ, പി.എസ്. മോഹനൻ, സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി സുമിത് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.