മൂവാറ്റുപുഴ: രണ്ടാർകര എസ്.എ.ബി.ടി.എം. സ്കൂളിൽ കിഡ്സ് ഫെസ്റ്റും സ്കൂൾ പത്രത്തിന്റെ പ്രകാശനവും നടത്തി. സ്കൂൾ എൽ.കെ.ജി വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ നടന്ന "കിഡ്സ് ഷോ 2021" ന്റെ ഉദ്ഘാടനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. സ്കൂളിൽ നടന്ന ഓൺലൈൻ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ "സെൽഫിസ്റ്റ 2021" സ്കൂൾ പത്രത്തിന്റെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ എം.എം. അലിയാർ അദ്ധ്യക്ഷനായി. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, വൈസ് പ്രസിഡന്റ് അഷറഫ് മൈതിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.എം.ഷെക്കീർ, ഹെഡ്മിസ്ട്രസ് എം.എ .ഫൗസിയ, പി.ടി.എ പ്രസിഡന്റ് ഷെഫീക്ക് എം.എ , വേണി, റഫീന എന്നിവർ സംസാരിച്ചു.