കുറുപ്പംപടി: ജവഹർ ബാലമഞ്ച് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ശിശുദിനത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ നിർവഹിച്ചു. ജവഹർലാൽ നെഹ്റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഡിവിനാ റോയ് ജവഹർ ലാൽ നെഹ്റുവിനെക്കുറിച്ച് ഇംഗ്ലീഷ് പ്രഭാഷണം നടത്തി. ഗോപികാ ബിനീഷ്, ഗായത്രി ബിനീഷ് എന്നിവരുടെ നാടൻ പാട്ടുകൾ സദസിന് കൊഴുപ്പേകി. മണ്ഡലം ചെയർമാൻ എൻ.പി. ശിവൻ അദ്ധ്യക്ഷനായി. സംസ്ഥാന കോഡിനേറ്റർ എൻ.പി. ചാക്കോച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ.പി.വർഗീസ്, ബ്ലോക്ക് മെമ്പർമാരായ എൻ.എം.സലിം, ലതാഞ്ജലി മുരുകൻ, കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, ബ്ലോക്ക് ചെയർമാൻ എൻ.എ. രവി, ബ്ലോക്ക് കോ ഓർഡിനേറ്റർ എൽദോ വർഗീസ്, എം.എം.ഷൗക്കത്തലി, പി.എസ്. രാജൻ, പി.കെ. ജമാൽ, അഡ്വ. ചിത്ര ചന്ദ്രൻ, സുബൈദ പരീത്, പി. രഘുകുമാർ, ജോർജ് ആന്റണി, ബിന്ദു നാരായണൻ, എം.എച്ച്.മുബാസ്, അലൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു.