പറവൂർ: പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗുരുവായൂർ ഏകദേശി ആഘോഷം നാളെ (ചൊവ്വ) നടക്കും. രാവിലെ ഏഴിന് ഗീതപ്രഭാഷണം. വൈകിട്ട് ഏഴിന് പുഷ്പഭിഷേക ഘോഷയാത്ര ഗണപതികോവിലിൽ നിന്നാരംഭിച്ച് കിഴക്കേനട, അമ്മൻകോവിൽ, മുനിസിപ്പൽ കവല വഴി ക്ഷേത്രത്തിലെത്തും. തുടർന്ന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പുഷ്പഭിഷേകം. ദീപാരാധനയ്ക്ക് ശേഷം മഹോത്സവ സംഭാവന കൂപ്പൺ ഉദ്ഘാടനം നടക്കും.