പെരുമ്പാവൂർ: വിഷരഹിതമായ പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന കുടുംബശ്രീ മിഷൻ ആവിഷ്‌ക്കരിച്ച അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി വാഴക്കുളം പഞ്ചായത്തിൽ ആരംഭിച്ചു. വാഴക്കുളം പഞ്ചായത്തിലെ 20 വാർഡുകളിൽ ഓരോ വാർഡിലെയും 50 കുടുംബശ്രീ അംഗങ്ങളാണ് പദ്ധതി ഏറ്റെടുത്തു നടത്തുന്നത്. ഒരു വാർഡിലെ 50 കുടുംബശ്രീ അംഗങ്ങളിൽ ഓരോരുത്തരും 3 സെന്റ് സ്ഥലത്ത് 5 ഇനം പച്ചക്കറി വിത്തുകളും 2 ഫല വൃക്ഷ ത്തൈകളുമാണ് നട്ടു പിടിപ്പിക്കുന്നത്. വാർഡു തല കാമ്പയിന്റെ ഭാഗമായി അഞ്ചാം വാർഡിൽ നടന്ന സെമിനാർ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.എം.അബ്ദുൾഅസീസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് സാജിത മുഹമ്മദാലി അദ്ധ്യക്ഷയായി.