പിറവം: കേരളത്തിലെ പൊലീസ് സേനയിൽ വിവിധ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരുടെ സംഘടനയായ കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.പി.പി.എ.) പിറവം തൃപ്പൂണിത്തുറ മേഖലാ സമ്മേളനം മുളന്തുരുത്തി പാലത്തിങ്കൽ ഹാളിൽ കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി ഉദ്ഘാടനം ചെയ്തു. പിറവം മേഖല പ്രസിഡന്റ് എം.ജെ. മത്തായി അദ്ധ്യക്ഷനായി. ആരോഗ്യ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സ്റ്റാഫ് നഴ്സ് ബിനിപോളിനെ മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്.ഷിജു ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി.ജെ. ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനി ഷാജി, മുളന്തുരുത്തി വായനശാല പ്രസിഡന്റ് സജി മുളന്തുരുത്തി, തൃപ്പൂണിത്തുറ മേഖല പ്രസിഡന്റ് എം.പി. സുകുമാരൻ, മുളന്തുരുത്തി യൂണിറ്റ് സെക്രട്ടറി പി.വി. ഭാസ്കരൻ, ജില്ലാ സെക്രട്ടറി ബേബി ജോസഫ്, തൃപ്പൂണിത്തുറ മേഖല സെക്രട്ടറി കെ.പി. പൗലോസ്, പിറവം മേഖല സെക്രട്ടറി യു.കെ.രാജൻ, പിറവം മേഖല വൈസ് പ്രസിഡന്റ് റെജി എന്നിവർ സംസാരിച്ചു.