കൊച്ചി: സി.പി.എം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി ആരംഭിച്ച ദീപശിഖാ ജാഥയ്ക്ക് ലഭിച്ചത് ആവേശോജ്വല സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ താളമേളങ്ങളോടെ ദീപശിഖയെ വരവേറ്റു. മഹാരാജാസ് കോളേജിന് മുന്നിൽ നിന്നാണ് ജാഥ ഇന്നലെ രാവിലെ പ്രയാണം ആരംഭിച്ചത്. വൈറ്റിലയിലെ സ്വീകരണയോഗത്തിൽ എൻ.എ. മണി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി പങ്കെടുത്തു. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ ടി.സി. ഷിബു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് പങ്കെടുത്തു. പുത്തൻകുരിശിൽ സ്വീകരണത്തിൽ വി.കെ അയ്യപ്പൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പങ്കെടുത്തു. രാമമംഗലം കടവ് കവലയിൽ കെ.പി. സലിം അദ്ധ്യക്ഷനായി. മാറാടിയിൽ എം.എൻ മുരളി അദ്ധ്യക്ഷനായി. മൂവാറ്റുപുഴ നെഹ്‌റു പാർക്കിൽ എം.എ സഹീർ അദ്ധ്യക്ഷനായി. വാരപ്പെട്ടിയിൽ കെ.സി. അയ്യപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ പങ്കെടുത്തു. കോതമംഗലം ടൗണിലെ സ്വീകരണത്തിന് ശേഷം നെല്ലിക്കുഴിയിൽ സമാപിച്ചു. ജാഥാക്യാപ്റ്റൻ പി.ആർ. മുരളീധരൻ, വൈസ് ക്യാപ്റ്റൻ ടി.വി. അനിത, ജാഥാ മാനേജർ കെ.എസ്. അരുൺകുമാർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

പതാക ജാഥയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടിന് പള്ളുരുത്തി ടി.കെ. വത്സൻ സ്മൃതികുടീരത്തിൽനിന്ന് പതാക ജാഥ പ്രയാണമാരംഭിക്കും. പി.എം. ഇസ്മയിൽ ക്യാപ്റ്റനായ ജാഥ സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്മണി ഉദ്ഘാടനം ചെയ്യും. അഡ്വ. പുഷ്പ ദാസ് വൈസ് ക്യാപ്റ്റനും എസ്. സതീഷ് ജാഥാമാനേജരുമാണ്. ഒമ്പതിന് തോപ്പുംപടി, 11.30ന് ഞാറയ്ക്കൽ, ഉച്ചയ്ക്ക് ഒന്നിന് ചെറായി, ഉച്ച കഴിഞ്ഞ് മൂന്നിന് പറവൂർ ടൗൺ, വൈകിട്ട് നാലിന് മുപ്പത്തടം ജംഗ്ഷൻ, അഞ്ചിന് കളമശേരി പ്രീമിയർ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. തുടർന്ന് പൊതുസമ്മേളനം നടക്കുന്ന കളമശേരി ആശിഷ് കൺവൻഷൻ ഗ്രൗണ്ടിലെ ടി.കെ. വത്സൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ.ചന്ദ്രൻപിള്ള പതാക ഉയർത്തും.