കൊച്ചി: വേലിയേറ്റ സമയത്ത് പേരണ്ടൂർ കനാലിൽ നിന്ന് വെള്ളം കയറുന്നതായി പരാതി. കടവന്ത്ര ഗാന്ധിനഗറിലെ ഉദയകോളനി, കമ്മട്ടിപാടം, പി.ആൻഡ്.ടി കോളനി പ്രദേശങ്ങളാണ് വെള്ളത്തിലാകുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഇതേ അവസ്ഥ തുടരുന്നു. രാവിലെ ആറു മുതൽ പത്തു വരെയുള്ള നേരത്താണ് പ്രദേശം വെള്ളത്തിലാകുന്നത്. പല വീടുകളിലും വെള്ളം കയറി. അസഹനീയമായ ദുർഗന്ധം മൂലം വീട്ടിൽ ഇരിക്കാൻ കഴിയുന്നില്ലെന്ന് ഉദയകോളനി നിവാസികൾ പറഞ്ഞു.