bhi
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടു ഉപയോഗിച്ച് വാർഡ് 3 ൽ പെരിയാർവാലി കനാൽ സംരക്ഷണ ഭിത്തികെട്ടുന്നതിന്റെ നിർമ്മാണോൽഘാടനം ഡിവിഷൻ മെമ്പർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നൗഷാദ് നിർവ്വഹിക്കുന്നു .

പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറംപള്ളി ഡിവിഷനിൽ വാർഡ് 3 ൽ ഉൾപ്പെടുന്ന എഴിപ്പുറം പെരിയാർവാലി ബ്രാഞ്ച് കനാലിൽ കാനാംപറമ്പ് ഭാഗം സംരക്ഷണഭിത്തി കെട്ടുന്നതിന്റെ നിർമ്മാണോദ്ഘാടനം ഡിവിഷൻ മെമ്പർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നൗഷാദ് ഉദ്ഘാടനം ചെയ്തു. വാഴക്കുളം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽ അസീസ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഈ കനാലിന്റെ മുഖ്യ ഭാഗം കെട്ടി സംരക്ഷിക്കുന്നത്. ഇതിലൂടെ കനാലിന്റെ സൈഡ് റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഏറെ ഉപകാരപ്പെടും. ഗ്രാമ പഞ്ചായത്തംഗം അഷറഫ് ചീരേക്കാട്ടിൽ, എൻ .ബി രാമചന്ദ്രൻ, കെ.കെ.ഷാജഹാൻ, സെയ്തു ചിറ്റേത്തുകുടി, മൈതീൻകുഞ്ഞ്, ജമാൽതീനാടൻ, ആശിഖ്, ടി.എം ഷാഹുൽ ഹമീദ്, ഇബ്രാഹിം കുട്ടി, സുനീർ, ബീരാപിള്ള, അഷറഫ്, സജീർ മുല്ലപ്പിള്ളി, സിദ്ധീഖ് ഇഞ്ചക്കുടി, അൻസാർ, നിസാർ, കുട്ടൻ, നാസർ, മുസ്തഫ, സുനീർ എന്നിവർ സന്നിഹിതരായിരുന്നു.