
കൊച്ചി: കേരള ലളിതകലാ അക്കാഡമി മുൻ ചെയർമാനും ചിത്രകാരനുമായ ടി.എ. സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദർശനം 'വീലിംഗ് ഓൺ ബോർഡർ ലൈൻസ്' ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ആരംഭിച്ചു. ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൊച്ചി ആർട്ട് വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന പ്രദർശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.ജി.എച്ച് എർത്ത് എം.ഡി യും സി.ഇ.ഒ യുമായ മൈക്കിൾ ഡോമിനിക് അദ്ധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ, കെ.ജെ. മാക്‌സി എം.എൽ.എ., ബോസ് കൃഷ്ണാമാചാരി, ഡോ. സി.എസ്. ജയറാം, ഡോ. സി.ബി. സുധാകരൻ, ബി.ആർ. അജിത്ത്, ബാബു ജോൺ, ജോസ് ഡോമിനിക് തുടങ്ങിയവർ സംബന്ധിച്ചു.