കൊച്ചി: നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ വിതരണം നിർത്തിവച്ചതിൽ പ്രതിഷേധിച്ച് ഹിന്ദ് മസ്ദുർ സഭ (എച്ച് .എം. എസ് ) നേതൃത്വത്തിലുള്ള നിർമ്മാണ തൊഴിലാളി സംഘടനകൾ 14ന് തിരുവനന്തപുരത്ത് ക്ഷേമനിധി ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തും. കേന്ദ്ര സമിതി അംഗം സി.പി. ജോൺ ധർണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു പങ്കെടുക്കും.