
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിശീലന ക്ലാസ് 'യുവതയുടെ ഉണർവ് യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് കണയന്നൂർ യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ 200ഓളം പേർ പങ്കെടുത്തു. കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജാ ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ എം.ഡി.അഭിലാഷ്സംഘടനാ സന്ദേശവും. യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് യുവജന സന്ദേശവും നൽകി. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സജീഷ് കോട്ടയവും അനൂപ് വൈക്കവും ക്ളാസുകളെടുത്തു. കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഉണ്ണി കാക്കനാട്, ജില്ലാ ചെയർമാൻ അഡ്വ.പ്രവീൺ തങ്കപ്പൻ, നടമ ശാഖാ പ്രസിഡന്റ് അഡ്വ. രാജൻ ബാനർജി, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ഭാമ പത്മനാഭൻ, സൈബർ സേന ഭാരവാഹികളായ മനോജ് ബിന്ദു, റെജി എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് കണയന്നൂർ യൂണിയൻ സെക്രട്ടറി ശ്രീജിത്ത് ശ്രീധർ സ്വാഗതവും വൈസ് പ്രസിഡന്റ് നോബിൾ ദാസ് നന്ദിയും പറഞ്ഞു.