പറവൂർ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും ലിംഗ വിവേചനത്തിനും എതിരെ സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിനിന്റെ ഭാഗമായി ജില്ലാ വനിത ശിശുവികസന വകുപ്പിലെ സ്‌കൂൾ കൗൺസിലർമാർ നഗരത്തിൽ തെരുവുനാടകം അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, ഐ.സി.ഡി.എസ്. ശിശുവികസന പദ്ധതി ഓഫീസർ മിനി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അംബിക എന്നിവർ സംസാരിച്ചു.