1

പള്ളുരുത്തി: ധീവര സമുദായത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ അനുപാതത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ നിലപാട് പരിശോധിക്കണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. ധീവരസഭ കൊച്ചി താലൂക്ക് പ്രതിനിധി സമ്മേളനം കുമ്പളങ്ങിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ.മോഹനൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.ദാമോദരൻ മുഖ്യ പ്രാസംഗികനായി. പി.കെ.സുധാകരൻ, ടി.കെ സോമനാഥൻ, കെ.കെ.തമ്പി, ജില്ലാ പ്രസിഡന്റ് കെ.വി.സാബു, കണയന്നൂർ താലൂക്ക് പ്രസിഡന്റ് കെ.എൻ.സാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി.രാജൻ, സുധീർ കെ.ബി, കെ. എൻ.തമ്പി എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി എൻ.കെ.മോഹനൻ (പ്രസിഡന്റ്) എ.എസ്.ഉമേഷ് (വൈ. പ്രസിഡന്റ്), കെ.എൻ.തമ്പി ( സെക്രട്ടറി), പി.ടി.സുരേഷ് (ജോ. സെക്രട്ടറി), കെ.എസ്. ശ്രീജിത്ത് (ട്രഷറർ), പി.സി.ശശിധരൻ, കെ.ബി. സുധീർ (സംസ്ഥാന കൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.