paruvaram-samathi-
പെരുവാരം മഹാദേവ സേവാസമിതിയുടെ പത്താമത് വാർഷികം ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പെരുവാരം മഹാദേവ സേവാസമിതിയുടെ പത്താമത് വാർഷിക പൊതുയോഗം ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി പി.വി. ഷിജു, ട്രഷറർ പി.എ. പേങ്ങൻ, ജി. രജീഷ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ ജി. ഗിരീഷിനെ ആദരിച്ചു. ഭാരവാഹികളായി കെ.എസ്. രാധാകൃഷ്ണൻ (പ്രസിഡന്റ്),​ എം.ജി. വിജയൻ (വൈസ് പ്രസിഡന്റ്),​ പി.എ. പേങ്ങൻ (സെക്രട്ടറി),​ അരവിന്ദാക്ഷൻ പട്ടാരി (ജോയിന്റ് സെക്രട്ടറി),​പി.വി. ഷിജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.