cpm
ദീപശിഖ ജാഥക്ക് പുത്തൻകുരിശിൽ നൽകിയ സ്വീകരണം

കോലഞ്ചേരി സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ദീപശിഖ ജാഥയ്ക്ക് പുത്തൻകുരിശിൽ സ്വീകരണം നൽകി. ഏരിയാ അതിർത്തിയായ മാമലയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെയും അത്‌ലറ്റുകളുടെയും അകമ്പടിയോടെയാണ് പുത്തൻകുരിശിലേക്ക് വരവേറ്റത്. സ്വീകരണ സമ്മേളനത്തിൽ ഏരിയാ കമ്മറ്റിയംഗം വി. കെ. അയ്യപ്പൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ പി.ആർ. മുരളീധരൻ, അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബി. ദേവദർശനൻ, ടി.വി. അനിത, കെ. എസ്. അരുൺ കുമാർ, കെ.വി. ഏലിയാസ്, ലോക്കൽ സെക്രട്ടറി എം. എ. വേണു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ പങ്കെടുത്തു.