photo
വെപ്പിൻ - ഫോർട്ട്കൊച്ചി റോ റോയുടെ പ്രൊപ്പല്ലറിൽ കുടുങ്ങിയ ഫിഷിംഗ് നെറ്റ്‌

വൈപ്പിൻ: വൈപ്പിൻ - ഫോർട്ട്കൊച്ചി റോ റോ ഫെറി സർവീസിൽ ഒരെണ്ണം ഇന്നലെയും മുടങ്ങി. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കൂറോളമാണ് റോ റോ പണിമുടക്കിയത്. പ്രൊപ്പല്ലറുകളിൽ വല കുടുങ്ങി എഞ്ചിൻ നിലച്ചതാണ് കാരണം. ശനിയാഴ്ചയും ഇതേ കാരണത്താൽ സർവീസ് മുടങ്ങുകയും വൈകിട്ടോടെ വല നീക്കം ചെയ്ത് സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു.

രണ്ട് റോ റോ സർവീസുകളിൽ ഒരെണ്ണം മിക്കപ്പോഴും മുടങ്ങുക പതിവാണ്. വർഷത്തിൽ ഒരിക്കൽ ഇവ മെയിന്റനൻസ് ചെയ്ത് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നതാണ് ചട്ടം. എന്നാൽ വാർഷിക മെയിന്റനൻസ് നടത്താറില്ലെന്ന് ആക്ഷേപമുണ്ട്. റോ റോ റിപ്പയർ ചെയ്യണമെങ്കിൽ ഗോവയിൽ നിന്ന് ടെക്‌നീഷ്യൻമാർ വരണം. അതിനാൽ മൂന്ന് മണിക്കൂർ നേരത്തെ പണിക്ക് മൂന്നാഴ്ച വരെ കാലതാമസം വരാറുണ്ട്.