omi

കൊ​ച്ചി​:​ ​കൊ​വി​ഡി​ന്റെ​ ​അ​തി​തീ​വ്ര​ ​വ്യാ​പ​ന​ശേ​ഷി​യു​ള്ള​ ​ഒ​മി​ക്രോ​ൺ​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​എ​റ​ണാ​കു​ള​ത്ത് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഡി​സം​ബ​ർ​ ​ആ​റി​ന് ബ്രി​​ട്ട​നി​ൽ​ ​നി​ന്ന് ​ഭാ​ര്യ​യോ​ടൊ​പ്പം​ ​അ​ബു​ദാ​ബി​ ​വ​ഴി​ ​എ​ത്തി​ഹാ​ദ് ​വി​മാ​ന​ത്തി​ൽ​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​തൃ​ക്കാ​ക്ക​ര​ ​സ്വ​ദേ​ശി​യി​ലാ​ണ് ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​തോ​ടെ​ ​രാ​ജ്യ​ത്തെ​ ​ഒ​മി​ക്രോ​ൺ​ ​കേ​സു​ക​ൾ​ 36​ ​ആ​യി.
ഡി​സം​ബ​ർ​ 6​ ​മു​ത​ൽ​ ​ഹോം​ ​ക്വാ​റ​ന്റൈ​നി​ലാ​യി​രു​ന്ന​ ​ഇ​യാ​ൾ​ 8​ന് ​ന​ട​ത്തി​യ​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പോ​സി​റ്റീ​വ് ​ആ​യ​തോ​ടെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​പി​ന്നീ​ട് ​തി​രു​വ​ന​ന്ത​പു​രം​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​സെ​ന്റ​റി​ലും​ ​ഡ​ൽ​ഹി​യി​ലും​ ​സാമ്പി​ൾ പ​രി​ശോ​ധി​ച്ചാ​ണ് ​ ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​യാ​ളു​ടെ​ ​അ​മ്മ​യെ​യും​ ​ഭാ​ര്യ​യെ​യും​ ​ഭാ​ര്യാ​മാ​താ​വി​നെ​യും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​ഇ​വ​രു​ടെ​ ​സാ​മ്പി​ൾ​ ​ജ​നി​ത​ക​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ചു.

149 സ​ഹ​യാ​ത്രി​കർ
സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ

രോ​ഗി​ക്കൊ​പ്പം​ ​വി​മാ​ന​ത്തി​ൽ​ ​സ​ഞ്ച​രി​ച്ച​വ​രും,​ ​വീ​ട്ടി​ലെ​ത്തി​ച്ച​ ​ടാ​ക്സി​ ​ഡ്രൈ​വ​റും​ ​ഉ​ൾ​പ്പെ​ടെ​ 149​ ​പേ​രാ​ണ് ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​ഇ​തി​ൽ​ 36​ ​പേ​ർ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക്കാ​രാ​ണ്.​ 150​ ​യാ​ത്ര​ക്കാ​രാ​ണ് ​വി​മാ​ന​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​രോ​ഗി​യു​ടെ​ ​അ​ടു​ത്ത് 26​ ​മു​ത​ൽ​ 32​ ​വ​രെ​ ​സീ​റ്റു​ക​ളി​ൽ​ ​ഇ​രു​ന്ന​വ​രെ​ ​ഹൈ​ ​റി​സ്‌​ക് ​വി​ഭാ​ഗ​ത്തി​ൽ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്.​ 148​ ​പേ​രു​ടെ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ഏ​ഴാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​ഇ​വർ സ്വ​യം​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

രോഗി​​​യു​ടെ​ ​കു​ടും​ബ​ത്തിലെ​ ​​​മൂ​ന്നു​പേ​​​രെ​​​യും​​​ ​​​സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​ ​​​ക്വാ​​​റ​​​ന്റൈ​​​നി​​​ൽ​​​ ​​​ആ​​​ക്കി.​​​ ​ആ​​​രോ​​​ഗ്യ​​​നി​​​ല​​​ ​​​തൃ​​​പ്തി​​​ക​​​ര​​​മാ​ണ്.​ ​ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​ ​​​സാ​​​ഹ​​​ച​​​ര്യം​​​ ​​​ഇ​ല്ല.
-വീണ ജോർജ് ,
ആ​രോ​ഗ്യ​ ​മ​ന്ത്രി