നെടുമ്പാശേരി: സിയാൽ എയർ പോർട്ടിന്റെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ വീടുകൾ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് എയർപോർട്ട് അതോറിട്ടി ഒഫ് ഇൻഡ്യയുടെ നിരാക്ഷേപ പത്രം ആവശ്യമാണെന്ന വ്യവസ്ഥ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അൻവർ സാദത്ത് എം.എൽ.എ കത്തയച്ചു. എയർപോർട്ട് അതോറിറ്റി ഒഫ് ഇൻഡ്യ ഉത്തരവ് സാധാരണക്കാരുടെ വീട് എന്ന സ്വപ്നം തകർക്കുന്ന നടപടിയാണ്. നിരാക്ഷേപപത്രം ലഭിക്കുന്നതിനുള്ള നടപടിക്രമം അടിയന്തരമായി ലഘൂകരിച്ച് പെർമിറ്റ് ലഭിക്കുവാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.