syro-malabar

കൊച്ചി​: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി​ അതി​രൂപതയി​ലെ പള്ളി​കളി​ൽ ഇന്നലെയും കുർബാന പരി​ഷ്കാരം നടപ്പായി​ല്ല. അതിരൂപതയ്ക്ക് കീഴിലെ 338 ഇടവകകളി​ൽ കാലടി​ ശ്രീമൂലനഗരം പ്രസന്നപുരം പള്ളി​യി​ൽ മാത്രം പൊലീസ് സംരക്ഷണയി​ൽ പരി​ഷ്കരി​ച്ച രീതി​യി​ൽ കുർബാന അർപ്പി​ച്ചു.

പ്രസന്നപുരം ഇടവകയി​ലെ 178 കുടുംബങ്ങളി​ൽ 168ഉം തങ്ങൾക്ക് ജനാഭി​മുഖ കുർബാന മതി​യെന്ന് വി​കാരി​ക്കും അതി​രൂപതയ്ക്കും കത്ത് നൽകി​യി​രുന്നു. ഇത് അവഗണി​ച്ച്

വി​കാരി​ ഫാ.സെലസ്റ്റി​ൻ ഇഞ്ചക്കൽ പൊലീസ് ബന്തവസി​ലാണ് രാവി​ലെ കുർബാന അർപ്പി​ച്ചത്. ഇതി​ൽ അഞ്ച് പേർ മാത്രമാണ് പങ്കെടുത്തതെന്ന് അൽമായ മുന്നേറ്റം വക്താവ് റി​ജു കാഞ്ഞൂക്കാരൻ പറഞ്ഞു.

പുതിയ കുർബാനക്രമം നടപ്പാക്കാൻ ശ്രമി​ക്കുന്ന കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ബഹിഷ്കരിക്കാൻ ഇന്നലെ ചേർന്ന വിശ്വാസികളുടെ അവകാശ സംരക്ഷണ സമ്മേളനം ആഹ്വാനം ചെയ്തു. കർദ്ദിനാളിനെ തടയുമെന്നും യോഗം പ്രഖ്യാപിച്ചു.